Friday 21 January 2022 09:35 AM IST : By സ്വന്തം ലേഖകൻ

ദുൽഖർ സൽമാന് കോവിഡ്: ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല

dulquer

നടൻ ദുൽഖർ സൽമാന് കോവിഡ്. ദുൽഖർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. വീട്ടിൽ ഐസൊലേഷനിലാണെന്നും ചെറിയ പനിയല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും അദ്ദേഹം കുറിച്ചു.

നേരത്തെ മമ്മൂട്ടിയും കോവിഡ് പോസിറ്റീവായിരുന്നു. തിരുവനന്തപുരത്ത് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്.