Monday 10 August 2020 02:12 PM IST : By സ്വന്തം ലേഖകൻ

‘നന്ദി മറിയം‍, ഹൈസ്കൂൾ ക്ലാസിനു ശേഷം ഞാൻ ബ്രഷ് കയ്യിലെടുത്തു’! മകൾക്കു വേണ്ടി വരച്ച ബൈക്കിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ദുൽഖർ സൽമാൻ

dq

മകൾ മറിയത്തിനായി വർഷങ്ങൾക്കു ശേഷം വീണ്ടും ബ്രഷ് കയ്യിലെടുത്ത വിശേഷം പങ്കുവച്ച് ദുൽഖർ സൽമാൻ. മകൾക്കു വേണ്ടി വരച്ച ബൈക്കിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

‘നന്ദി മറിയം‍. ഹൈസ്കൂൾ ക്ലാസിനു ശേഷം ഞാൻ ബ്രഷ് കയ്യിലെടുത്ത് പെയിന്റ ് ചെയ്തു. സ്വാഭാവികമായും ഇത്തവണയും അത് കാറോ ബൈക്കോ തന്നെ’.– ചിത്രത്തിനൊപ്പം ദുൽഖർ കുറിച്ചു.

ദുൽഖറിന്റെ ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന ചിത്രത്തിന്റെ ഏഴാം വാർഷികമായിരുന്നു ഇന്നലെ. തന്റെ വര ആ ചിത്രത്തിനായി സമർപ്പിക്കുകയാണ് താരം.

ഇപ്പോൾ കുടുബത്തിനൊപ്പം സമയം ചെലവഴിക്കുന്ന ദുൽഖർ തന്റെയും കുടുംബത്തിന്റെയും പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക പതിവാണ്.