Thursday 05 May 2022 09:12 AM IST : By സ്വന്തം ലേഖകൻ

‘ഇന്നായിരുന്നു ഏറ്റവും സവിശേഷമായ ആ ദിവസം’: ഉമ്മച്ചിക്കൊപ്പമുള്ള ചിത്രങ്ങളുമായി ദുൽഖർ

dulquer-salman

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭാര്യയും യുവതാരം ദുൽഖർ സൽമാന്റെ അമ്മയുമായ സുൽഫത്ത് മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. കഴിഞ്ഞ ദിവസമായിരുന്നു സുൽഫത്തിന്റെ പിറന്നാൾ. ഇപ്പോഴിതാ, ഉമ്മച്ചിക്ക് പിറന്നാൾ ആശംസകള്‍ നേർന്ന് ദുൽഖർ പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് വൈറൽ.

‘എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക് ജന്മദിനാശംസകൾ !! ഇന്നായിരുന്നു ആ ഏറ്റവും സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങൾ ഇഷ്ടപ്പെട്ടു. നിങ്ങൾക്കായി ഓരോന്ന് ചെയ്യാൻ നിങ്ങൾ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബർത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ’.– ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഈദ് ആശംസകൾ നേർന്ന് ദുൽഖർ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചതും വൈറലായിരുന്നു. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.