Wednesday 28 July 2021 12:21 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവരുടെ ചാലു, പ്രേക്ഷകരുടെ കുഞ്ഞിക്ക: ‘വനിത’യുടെ ഡി.ക്യു മുഖച്ചിത്രങ്ങൾ കാണാം

dq-vanitha

ആരാധകരുടെ ‘കുഞ്ഞിക്ക’, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പ്രിയപ്പെട്ട ഡിക്യുവിന് പിറന്നാൾ ആശംസകൾ നേരുന്നത്.

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകന്‍ എന്ന വിലാസത്തില്‍ നിന്നു ചുരുങ്ങിയ കാലത്തിനിടെ തന്റെതായ ഇടമുള്ള യുവനായകൻ എന്ന നിലയിലേക്കു വളരാൻ ദുൽഖറിനായി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും തന്റെതായ ആരാധക പിന്തുണയുള്ള, നായകനിരയിലെ സജീവ സാന്നിധ്യമാണ് ഡിക്യു.

‘കുറുപ്പ്’, ‘സല്യൂട്ട്’ എന്നിവയാണ് താരത്തിന്റെതായി മലയാളത്തിലൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ. ‘കുറുപ്പി’ൽ പിടികിട്ടാപ്പുള്ളി കുറുപ്പായും ‘സല്യൂട്ടി’ ൽ പൊലീസ് ഉദ്യോഗസ്ഥനായുമാണ് താരം എത്തുക. കുറുപ്പ് ശ്രീനാഥ് രാജേന്ദ്രനും സല്യൂട്ട് റോഷൻ ആൻഡ്രൂസും സംവിധാനം ചെയ്യുന്നു. രണ്ടും പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളാണ്. കുറുപ്പ് ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

കുട്ടിക്കാലം മുതൽ പലപ്പോഴായി ‘വനിത’യുടെ മുഖച്ചിത്രമായി ദുൽഖർ എത്തിയപ്പോഴൊക്കെ അത് പ്രേക്ഷകരും വായനക്കാരും ആവേശത്തോടെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ, അവയിൽ ചില കവർ ചിത്രങ്ങൾ വായനക്കാർക്കായി വീണ്ടും...

1

dq-vanitha-6

2

cover.indd

3

cover .indd

4

cover-dulkar.indd

5

Cover.indd