Tuesday 20 August 2019 10:47 AM IST : By സ്വന്തം ലേഖകൻ

‘ഒരിക്കലും മാറരുത്, ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്നേഹിക്കുന്നു’! പ്രിയപ്പെട്ട സണ്ണിച്ചന് ഡിക്യുവിന്റെ ജൻമദിനാശംസ

sunnynew

ഒരേ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ യുവനായകൻമാരായ ദുൽഖർ സൽമാനും സണ്ണി വെയ്നും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. സിനിമയ്ക്കപ്പുറം ആഴമുള്ള സൗഹൃദം ഇവർക്കിടയിലുണ്ട്. ഇപ്പോഴിതാ പ്രിയ സണ്ണിച്ചന് ജൻമദിനാശംസകൾ നേർന്ന് ദുൽഖർ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ആരാധകർ ആഘോഷമാക്കുന്നു.

‘പ്രിയപ്പെട്ട സണ്ണിച്ചാ..ഈ വര്‍ഷം അടിപൊളിയാണ്...വിവാഹം കഴിച്ചു, കൈ നിറയെ ചിത്രങ്ങള്‍... നിന്നെ പറ്റി ആലോചിക്കുമ്പോള്‍ നിന്റെ ഹൃദയം തുറന്നുള്ള ചിരിയും അടക്കിപ്പിടിച്ച ചിരിയും ഒരിക്കലും അവസാനിക്കാത്ത പുഞ്ചിരിയുമാണ് എനിക്ക് കേൾക്കാൻ സാധിക്കുന്നത്. എന്നും ഇങ്ങനെ തന്നെയിരിക്കൂ...ഒരിക്കലും മാറരുത്..ഞങ്ങള്‍ നിന്നെയും കുഞ്ചുവിനെയും സ്നേഹിക്കുന്നു, സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍...’.–ദുല്‍ഖര്‍ കുറിച്ചു.

വൃത്തം, സംസം, അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സണ്ണിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.