Thursday 06 May 2021 03:05 PM IST : By സ്വന്തം ലേഖകൻ

അത്രത്തോളം മനോഹരമീ ചേർത്തു നിർത്തൽ! ആശംസകൾ നേർന്ന്, ചിത്രം പങ്കുവച്ച് ദുൽഖർ

mammootty-new-new

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 42-ാം വിവാഹ വാര്‍ഷികം.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പ്രിയദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇരുവരുടെയും മനോഹരമായ ചിത്രം പങ്കുവച്ചാണ് നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ ആശംസ. ഇപ്പോഴിതാ, മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും ഒരു അപൂർവ ചിത്രം പങ്കുവച്ച് ഇരുവർക്കും ആശംസകൾ കുറിച്ചിരിക്കുകയാണ് ദമ്പതികളുടെ ഇളയ മകനും യുവതാരവുമായ ദുൽഖർ സൽമാൻ.

‘Happy anniversary Umma and Pa ! This picture looks like it could be from last year ! You both are what we all strive to be like !’ ചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചതിങ്ങനെ. സുറുമിയാണ് ദുൽഖറിന്റെ മൂത്ത സഹോദരി.

സിനിമയ്ക്കൊപ്പം കുടുംബത്തിനും വലിയ പ്രാധാന്യം നൽകുന്നയാളാണ് മമ്മൂട്ടി. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സുപ്രധാന ഘടകം. പൊതുചടങ്ങുകൾക്കുൾപ്പടെ മമ്മൂക്കയ്ക്കൊപ്പം സുൽഫത്തും സജീവ സാന്നിധ്യമാണ്.1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം.