Friday 08 March 2019 04:07 PM IST : By സ്വന്തം ലേഖകൻ

‘രണ്ടു വയസ്സേ ആയിട്ടുള്ളൂവെങ്കിലും അവൾ എന്നെ പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു’! വനിതാ ദിനാശംസകൾ നേർന്ന് ദുൽഖർ

dq-new

വനിതാ ദിനത്തിൽ മകളോടൊപ്പമുള്ള ചിത്രം പങ്കു വച്ച് ദുൽഖർ സൽമാൻ. ‘കഷ്ടിച്ച് രണ്ടു വയസ്സേ ആയിട്ടുള്ളൂവെങ്കിലും അവൾ എന്നെ പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു, എന്റെ വെളിച്ചമേ എന്നും പ്രകാശിക്കുക...’വനിതാ ദിനാശംസകൾ നേർന്ന് മകളോടൊപ്പമുള്ള ചിത്രത്തിനൊപ്പം ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ദുൽഖർ – അമാൽ സൂഫിയ ദമ്പതികളുടെ ആദ്യത്തെ കൺമണിയായ മറിയം അമീറ സൽമാന്‍ സോഷ്യൽ മീഡിയയിൽ താരമാണ്. അമീറക്കുട്ടിയുടെ പുതിയ ചിത്രങ്ങളൊക്കെ ദുൽഖറിന്റെ ആരാധകർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കാറുണ്ട്. അതുകൊണ്ടു തന്നെ കുഞ്ഞിക്കയുെട വനിതാ ദിന പോസ്റ്റും നിമിഷങ്ങൾക്കകം വൈറലായി.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ദുൽഖർ ഈ വർഷം മലയാളത്തിലേക്കു വീണ്ടും മടങ്ങി വരും. നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറാണ്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് തിരക്കഥയൊരുക്കുന്നത്.

തമിഴിൽ വാൻ, കണ്ണും കണ്ണും കൊള്ളയടിത്താൽ, ഹിന്ദിയിൽ സോയ ഫാക്ടർ, മലയാളത്തിൽ കുറുപ്പ് എന്നിവയാണ് ഡിക്യുവിന്റെ പുതിയ ചിത്രങ്ങൾ.