Friday 27 May 2022 09:39 AM IST : By സ്വന്തം ലേഖകൻ

‘എൽ 2: റെഡി ഫോർ ലോഞ്ച്’: തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി

murali-gopi

‘ലൂസിഫർ’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ ന്റെ തിരക്കഥ പൂർത്തിയായെന്ന് മുരളി ഗോപി. ‘L2: r-E-ady for L-aunch!’ എന്ന് തിരക്കഥയുടെ ചിത്രം പങ്കുവച്ച് മുരളി സോഷ്യൽ മീഡ‍ിയയിൽ കുറിച്ചു.

2023ൽ ചിത്രീകരണം തുടങ്ങുമെന്ന സൂചനയോടെ,

സംവിധായകൻ പൃഥ്വിരാജും ചിത്രത്തിന് കമന്റുമായി എത്തി.

മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളിൽ ഒന്നാണ്.