Friday 07 September 2018 05:31 PM IST : By സ്വന്തം ലേഖകൻ

‘ഇതെന്താ രണ്ട് കോയേ...’; അപരനെ കണ്ട് അന്തം വിട്ട് ഇംറാൻ ഹാഷ്മി

eh

‘ഇതെന്താ രണ്ട് കോയേ...’ഇംറാൻ ഹാഷ്മിയുടെ അപരനെ കണ്ട സോഷ്യൽ മീഡിയ ചോദിക്കുന്നത് ആ മോഹൻലാൽ ഡയലോഗാണ്. ഡ്യൂപ്പെന്നു പറഞ്ഞാലും മതിയാകില്ല. അടിമുടി ഇംറാൻ ഹാഷ്മി ലുക്കിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കക്ഷിയാണ് ഇപ്പോഴത്തെ സംസാര വിഷയം.

തന്റെ അപരനെ കണ്ട് സാക്ഷാൽ ഇംറാൻ ഹാഷ്മിയും ഞെട്ടിയിട്ടുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? ‘ആരാണീ ചതിയന്‍!! എന്റെ ലുക്ക് കോപ്പിയടിക്കാൻ ശ്രമിക്കുന്നയാള്‍!' ഈ വാചകങ്ങള്‍ക്കൊപ്പം താരം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയിട്ടുമുണ്ട്. വ്യത്യാസങ്ങള്‍ കണ്ടുപിടിക്കണമെങ്കില്‍ ഏറെ പാടുപെടേണ്ടിവരുന്ന, കാഴ്ചയില്‍ ഇമ്രാന്‍ ഹാഷ്മിയെപ്പോലെ തന്നെയുള്ള യുവാവാണ് ചിത്രത്തിൽ.

eh-mid

എന്തായാലും അന്വേഷണത്തിനൊടുവിൽ സോഷ്യൽ മീഡിയക്ക് ആളെക്കിട്ടിയിട്ടിയിട്ടുണ്ട്. ഇമ്രാന്‍ ഹാഷ്മിയുമായുള്ള ഞെട്ടിപ്പിക്കുന്ന സാമ്യതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ത്ത പാകിസ്താന്‍ സ്വദേശി മസ്ദാക് ജാനിന്റെ ഫോട്ടോകളാണ് ഇമ്രാന്‍ ഹാഷ്മി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. അപ്രതീക്ഷിതമായി ലഭിച്ച ഈ പ്രശസ്തി താന്‍ ആസ്വദിക്കുന്നുവെന്നും സെല്‍ഫികള്‍ക്കും സംസാരിക്കാനും വേണ്ടി ആളുകള്‍ തന്റെ അടുത്തുകൂടുന്നുവെന്നും പാക് മാധ്യമങ്ങളോട് മസ്ദാക് ഈയിടെ പറഞ്ഞിരുന്നു. 

നേരത്തെ ബോളിവുഡിൽ നിന്നും കരൺ ജോഹർ, രൺബീർ കപൂർ, സെയ്ഫ് അലി ഖാൻ, അർബാസ് ഖാന്‍, അർജുൻ കപൂർ, പ്രിയങ്ക ചോപ്ര, എന്നിവരുടെയും അപരന്മാർ രംഗത്തെത്തിയിരുന്നു.