Thursday 24 November 2022 09:21 AM IST : By സ്വന്തം ലേഖകൻ

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘എന്നാലും ന്റെളിയാ’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

suraj

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നാലും ന്റെളിയാ’യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റര്‍ എത്തി. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിൽ ഗായത്രി അരുണ്‍ നായികയാകുന്നു. സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍,എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സന്തോഷ് കൃഷ്ണന്‍, ക്യാമറ - പ്രകാശ് വേലായുധന്‍ തിരക്കഥ - ബാഷ് മൊഹമ്മദ്, ശ്രീകുമാര്‍ അറയ്ക്കല്‍, മ്യൂസിക് - വില്യം ഫ്രാന്‍സിസ്, ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് - മനോജ്.