Saturday 03 July 2021 12:13 PM IST : By സ്വന്തം ലേഖകൻ

പൃഥ്വിയുടെ ചോദ്യത്തിന് ‘എനിക്ക് കുഴപ്പമൊന്നുമില്ല’ എന്ന് മലയാളത്തിൽ മറുപടി നൽകി വിദ്യ ബാലൻ; വിഡിയോ ഏറ്റെടുത്ത് ആരാധകർ

prathvii-vidhyaa334

‘ഹായ് വിദ്യാജി കൈസേ ഹോ’, പൃഥ്വിരാജിന്റെ ഹിന്ദിയിലുള്ള അന്വേഷണത്തിന് ‘എനിക്ക് കുഴപ്പമൊന്നുമില്ല’ എന്ന് മലയാളത്തിൽ മറുപടി നൽകി വിദ്യ ബാലൻ. വിദ്യ ബാലനും പൃഥ്വിരാജ് സുകുമാരനും തമ്മിലുള്ള ഫേസ് ടൈം ചാറ്റ് വിഡിയോയാണ് പ്രേക്ഷകർക്കിടയിൽ കൗതുകമുണർത്തുന്നത്. ഇരുവരുടെയും പുതിയ റിലീസുകളായ കോൾ‍ഡ്കേസ്, ഷേർണി എന്നീ സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഒത്തുചേരൽ.

പൃഥ്വിരാജിനോടു മലയാളത്തിൽ സംസാരിച്ചാണ് വിദ്യ ചാറ്റ് ആരംഭിക്കുന്നത്. വിദ്യ ബാലന്റെ മലയാളത്തിന് ഒരു കുഴപ്പവുമില്ലെന്നും, ഉറുമി സിനിമയിലെ പാട്ട് ഷൂട്ട് ചെയ്ത നിമിഷങ്ങൾ ഇപ്പോൾ ഓർമ വരുകയാണെന്നും പൃഥ്വി പറഞ്ഞു. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആമസോൺ പ്രൈം വിഡിയോ ഇന്ത്യയാണ് റിലീസ് ചെയ്തിരിക്കുന്നത്.

Tags:
  • Movies