Wednesday 02 December 2020 10:07 AM IST : By സ്വന്തം ലേഖകൻ

‘ജോജി’ ഒളിപ്പിക്കുന്ന കൗതുകങ്ങൾ! ഫഹദിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ബാബുരാജും

baburaj

ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ‘ജോജി’യിലാണ് ഫഹദ് ഫാസിൽ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിനു വേണ്ടി മെലിഞ്ഞ്, പുത്തൻ ലുക്കിലാണ് താരം. ഫഹദിന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ഇപ്പോഴിതാ, ജോജി ലൊക്കേഷനിൽ നിന്ന് ഫഹദിനൊപ്പമുള്ള തന്റെ ചിത്രങ്ങൾ നടൻ ബാബുരാജ് പങ്കു വച്ചതും വൈറൽ ആകുന്നു. ചിത്രത്തിൽ ബാബു രാജും പ്രധാനവേഷത്തിൽ ഉണ്ട്.

‘ജോജി’ യുടെ ഷൂട്ടിങ് എരുമേലിയില്‍ പുരോഗമിക്കുകയാണ്. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതുന്നു.

ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകൻ എന്നിവര്‍ക്കൊപ്പം കുറച്ചു പുതുമുഖങ്ങളും സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ആണ് നിർമാണം. ഛായാഗ്രഹണം- ഷൈജു ഖാലിദ്, എഡിറ്റിങ്- കിരണ്‍ ദാസ്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- മസ്ഹര്‍ ഹംസ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന.