Tuesday 05 February 2019 03:38 PM IST : By സ്വന്തം ലേഖകൻ

‘ഒന്നനങ്ങി ചെയ്യടോ...’! ഫഹദ് ഫാസിലിനോട് ഷൈജു ഖാലിദ് പറഞ്ഞതിങ്ങനെ: വിഡിയോ

shiju-new

ഫഹദ് ഫാസിലിനോട് ടേക്ക് ഓക്കെയല്ലെന്നു പറയാൻ പുതുമുഖ സംവിധായകന് ചെറിയ മടി. പക്ഷേ ഷൈജു ഖാലിദിന് കൂട്ടുകാരനോട് അത് പറയാമല്ലോ. ഷൈജു അതു പറയുകയും ചെയ്തു, ‘ഒന്നനങ്ങി ചെയ്യടോ...’. ‘കുമ്പളങ്ങി നൈറ്റ്സ്’ പ്രമോഷൻ വിഡിയോയിലാണ് ഫഹദ് രസകരമായ ഈ സംഭവം ആരാധകർക്കായി പങ്കു വെച്ചത്.

ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിനെക്കുറിച്ച് ഫഹദ് വാചാലനായി. ഷൈജുവില്‍ നിന്നു പ്രശംസ കിട്ടുക പാടുളള കാര്യമാണെന്ന് ഫഹദ്. സിനിമയിൽ ഫഹദിന്റെ ആദ്യ ഷോട്ട് കഴിഞ്ഞപ്പോൾ അത് ഓക്കെയല്ലെന്നു തോന്നിയെങ്കിലും സംവിധായകനു പറയാൻ മടി. എന്നാൽ ഉടൻ വന്നു ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഷൈജുവിന്റെ ശബ്ദം ‘ഒന്നനങ്ങി ചെയ്യടോ...’

നവാഗതനായ മധു സി നാരായണനാണ് ചിത്രത്തിന്റെ സംവിധായകൻ. ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി. അന്ന ബെൻ, ഫഹദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ശ്യാം പുഷ്ക്കരനാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഫെബ്രുവരി ഏഴിന് ചിത്രം റിലീസിനെത്തും.