Tuesday 20 April 2021 10:45 AM IST : By സ്വന്തം ലേഖകൻ

ഇനി അൽപ്പം തെലുങ്ക് പറയാം! ഫഹദും നസ്രിയയും തെലുങ്ക് ചിത്രങ്ങളുടെ തിരക്കുകളിലേക്ക്

fahad

തങ്ങളുടെ ആദ്യ തെലുങ്ക് ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടന്ന് താരദമ്പതികളായ നസ്രിയ നസീമും ഫഹദ് ഫാസിലും. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയുടെ നായികയായി നസ്രിയയും സുകുമാറിന്റെ ‘പുഷ്പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദും എത്തും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ.