Friday 22 February 2019 03:54 PM IST : By സ്വന്തം ലേഖകൻ

‘ഷമ്മി ഹീറോയാടാ ഹീറോ...’! കാണികളെ രസിപ്പിച്ച് ഫഹദിന്റെ മാസ് ഡയലോഗ്: വിഡിയോ

fahad-new

കുമ്പളങ്ങി നൈറ്റ്സ് കണ്ടവരൊക്കെ വില്ലനായ ഷമ്മിയെക്കുറിച്ചാണ് വാതോരാതെ സംസാരിക്കുന്നത്. ഫഹദിന്റെ മറ്റൊരു വേറിട്ട കഥാപാത്രം കൂടി കാണാനായതിന്റെ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ചിത്രത്തിലെ, ‘ഷമ്മി ഹീറോയാടാ ഹീറോ’ എന്ന ഡയലോഗും ഇതിനോടകം യുവാക്കൾ ഏറ്റെടുത്തു കഴിഞ്ഞു. അടുത്തിടെ നടന്ന ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഫഹദ്, കാണികളുടെ ആവശ്യപ്രകാരം ഈ ഡയലോഗ് പറയുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫഹദ് ഡയലോഗു പറയുമ്പോൾ നിറഞ്ഞ ആവേശത്തോടെയാണ് ജനക്കൂട്ടം അതേറ്റെടുത്തത്.

മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് വൻ വിജയം നേടി പ്രദർശനം തുടരുകയാണ്.