Friday 17 August 2018 12:20 PM IST : By സ്വന്തം ലേഖകൻ

മഴക്കെടുതി; കേരളത്തെ സഹായിക്കാൻ സിദ്ധാർത്ഥിന്റെ ‘കേരള ഡൊണേഷൻ ചാലഞ്ച്’

tweet

പ്രളയക്കെടുതിയിൽ കുടുങ്ങിയ കേരളത്തെ സഹായിക്കാൻ തമിഴ് നടൻ സിദ്ധാർത്ഥിന്റെ ‘കേരള ഡൊണേഷൻ ചാലഞ്ച്’. താൻ നൽകിയ സംഭാവനയുടെ വിവരങ്ങൾ കാട്ടി ട്വീറ്റ് ചെയ്ത് മറ്റുള്ളവരോട് സംഭാവന ചെയ്യാൻ സിദ്ദാർത്ഥ് ചാലഞ്ച് ചെയ്യുകയുമായിരുന്നു. #KeralaDonationChallenge എന്ന ഹാഷ് ടാഗോടെയാണ് സിദ്ധാർത്ഥ് ട്വിറ്ററിൽ ഇതിന് തുടക്കമിട്ടിരിക്കുന്നത്.

“I dare you. I beg of you! What do I have to do to make you read and share this? I did the #KeralaDonationChallenge It was awesome! Will you? Please? #KeralaFloods #SaveKerala @CMOKerala,” എന്നാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്.

ദേശീയതലത്തിൽ കേരളത്തിലെ വെള്ളപ്പൊക്കത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതിനെക്കുറിച്ചും സിദ്ധാർത്ഥ് ട്വീറ്റിൽ പറയുന്നു. 2015ലെ തമിഴ്നാട് വെള്ളപ്പൊക്കത്തിന് സമാനമാണ് ഈ അവഗണനയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡൊണേഷൻ നടത്തിയതിനു ശേഷം മറ്റുള്ളവരെയും അതിനായി പ്രേരിപ്പിക്കാൻ സംഭാവന ചെയ്തതിന്റെ തെളിവ് പോസ്റ്റ് ചെയ്യണമെന്നും ചാലഞ്ച് വിജയിപ്പിക്കണമെന്നും സിദ്ധാര്‍ത്ഥ് അഭ്യർത്ഥിച്ചു. ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ നേരിട്ട് രക്ഷാപ്രവർത്തനത്തിനിറങ്ങിയയാളാണ് സിദ്ധാർത്ഥ്.