Thursday 30 June 2022 11:29 AM IST : By സ്വന്തം ലേഖകൻ

കോളജ് പ്രണയവും ജീവിതവും നിറയുന്ന ‘ഫോർ ഇയേഴ്സ്’: ചിത്രം പ്രഖ്യാപിച്ച് രഞ്ജിത് ശങ്കർ

ranjith-shankar

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ. കോളജ് പ്രണയവും ജീവിതവുമൊക്കെയാണ് ‘ഫോർ ഇയേഴ്സ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം. താരനിർണയം പുരോഗമിക്കുന്നു.

മധു നീലകണ്ഠൻ ഛായാഗ്രഹണം. ശങ്കർ ശർമ സംഗീതം. തപസ് നായിക ശബ്ദ മിശ്രണം. ഡ്രീംസ് ആൻഡ് ബിയോണ്ട് ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നാണ് നിർമാണം.

ജയസൂര്യ നായകനായ സണ്ണിയാണ് ര‍ഞ്ജിത് അവസാനം സംവിധാനം ചെയ്ത സിനിമ.