Wednesday 01 April 2020 11:46 AM IST : By സ്വന്തം ലേഖകൻ

ശ്രുതി തെറ്റാതെ കരഞ്ഞ്, കറിയിളക്കി വേണുഗോപാല്‍! ‘ഭാര്യ യോഗയില്‍, ഭര്‍ത്താവിന്റെ ദുര്യോഗം’: വിഡിയോ വൈറൽ

venugopal

ലോക്ക് ഡൗൺ കാലത്ത് ഭാര്യ യോഗ ചെയ്യാൻ പോയപ്പോള്‍ അടുക്കളയിൽ കയറി കറി ഇളക്കേണ്ടി വന്നതിന്റെ വിഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയഗായകൻ ജി. വേണുഗോപാല്‍.

അടുക്കള അദ്ദേഹത്തെ ഏല്‍പ്പിച്ച് ഭാര്യ യോഗ ചെയ്യാന്‍ പോയി. ആ സമയത്ത് അടുക്കളയില്‍ കയറി അടുപ്പത്തിരുന്ന കറിയിളക്കേണ്ടി വന്നതിന്റെ വിഡിയോ ‘ഭാര്യ യോഗയില്‍, ഭര്‍ത്താവിന്റെ ദുര്യോഗം’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിഡിയോയില്‍ പശ്ചാത്തലത്തില്‍ ഒരു ശ്രുതി കേള്‍ക്കുന്നുണ്ട്. അതിനൊപ്പം കരഞ്ഞുകൊണ്ടാണ് വേണുഗോപാല്‍ കറിയിളക്കുന്നത്. ഈ വിഡിയോ ഇതിനോടകം വൈറൽ ആണ്.