Saturday 22 February 2020 12:05 PM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ കോ-സ്റ്റാർ ഒരു ഫൺ ലവർ ആയപ്പോൾ’! ശാന്തി കൃഷ്ണയോടൊപ്പമുള്ള സ്റ്റൈലിഷ് ചിത്രവുമായി ഗായത്രി

gayathri

മലയാളത്തിന്റെ പ്രിയതാരം ശാന്തികൃഷ്ണയോടൊപ്പമുള്ള സ്റ്റൈലിഷ് ചിത്രം പങ്കുവച്ച് നടി ഗായത്രി അരുൺ. ‘നിങ്ങളുടെ കോ-സ്റ്റാർ ഒരു ഫൺ ലവർ ആയപ്പോൾ’ എന്ന കുറിപ്പോടെയാണ് ഗായത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്.

‘പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഗായത്രി. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം.

ജയസൂര്യ നായകനായ ‘തൃശൂർ പൂരം’ എന്ന ചിത്രത്തില്‍ ദീപ്തി അഭിനയിച്ചിരുന്നു. ‘വൺ’ എന്ന മമ്മൂട്ടി ചിത്രത്തിലും ദീപ്തിയുണ്ട്.