Thursday 21 October 2021 09:09 AM IST : By സ്വന്തം ലേഖകൻ

‘‍മുന്നോട്ട്...മുന്നോട്ട്...’: വിവാദങ്ങൾക്കിടെ, ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായത്രി

gayathri

വാഹനാപകടവുമായി ബന്ധപ്പെട്ട് നടി ഗായത്രി സുരേഷിന്റെ ഒരു വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി സഞ്ചരിച്ച കാർ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വിഡിയോയിൽ‌ ഉള്ളത്. നടിക്കൊപ്പം ഡ്രൈവിങ് സീറ്റില്‍ ഒരു യുവാവുമുണ്ടായിരുന്നു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയെന്നും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആരോപിക്കുന്നതും വിഡിയോയിൽ കാണാം.

ഇപ്പോഴിതാ, വിവാദങ്ങൾക്കിടെ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഗായത്രി.‘‍മുന്നോട്ട്...മുന്നോട്ട്...’എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.