Tuesday 17 September 2019 04:18 PM IST : By സ്വന്തം ലേഖകൻ

‘ആരും പ്രതീക്ഷിക്കാത്ത, നിഷ്കളങ്കമായ ചിരിയോടു കൂടിയ ഒരാൾ’! ‘മൂത്തോനാ’കാൻ എന്തുകൊണ്ട് നിവിൻ ? ഗീതുവിന്റെ മറുപടി

nivin-new

മൂത്തോനിലെ കഥാപാത്രമാകാൻ എന്തുകൊണ്ടു നിവിൻ പോളിയെ തിരഞ്ഞെടുത്തു എന്നതിന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ ഗീതു മോഹൻദാസ് പറഞ്ഞ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മൂത്തോനിലെ കഥാപാത്രമാകാന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വേണമെന്നുണ്ടായിരുന്നു. നിഷ്കളങ്കമായ ചിരിയോടുകൂടിയുള്ള ഒരാളെയാണ് എനിക്കു വേണ്ടിയിരുന്നത്. അതു തന്നെയാണ് നിവിനെ തിരഞ്ഞെടുക്കാൻ കാരണം എന്നാണ് ഗീതു പറയുന്നത്.

നിവിന് അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുമെന്നുറപ്പുള്ളതു കൊണ്ടാണ് നിവിനെ കാസ്റ്റ് ചെയ്തത്. നിവിന്‍ യുവനടന്‍മാരില്‍ സൂപ്പര്‍സ്റ്റാറാണെന്നത് ഫണ്ടിങ്ങിന് ഒരുപാട് സഹായിച്ചുവെന്നും ചെറിയ ചിരിയോടെ ഗീതു വ്യക്തമാക്കി.

സംവിധായകരെ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചു പറയുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നതാണ് ഗീതു സംസാരിച്ചതിൽ മറ്റൊരു ഹൈലൈറ്റ്. സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്‍പര്യമില്ല. സിനിമയ്ക്ക് ലിഗംഭേദമില്ല. സിനിമയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന്‍ വിചാരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.