Wednesday 11 September 2024 11:30 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഗാഥാ ജാമിന്, ജന്മദിനാശംസകൾ’: മഞ്ജു വാരിയർക്ക് പിറന്നാൾ ആശംസകളുമായി ഗീതു മോഹൻദാസ്

geethu

തെന്നിന്ത്യയുടെ പ്രിയതാരം മഞ്ജു വാരിയർക്ക് പിറന്നാൾ ആശംസകളുമായി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്.

‘എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് നിങ്ങളുടെ സാന്നിദ്ധ്യം എന്റെ ജീവിതത്തിൽ ഒരു സുസ്ഥിരമായ പ്രകാശമായി നിലകൊള്ളുന്നു. ആധികാരികമായി ജീവിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് നിങ്ങളിലൂടെ ഞാൻ മനസ്സിലാക്കി. അപൂർണതയിലും സൗന്ദര്യമുണ്ടെന്നും ദയയിൽ ശക്തിയുമുണ്ടെന്നും ഏറ്റവും ലളിതമായ നിമിഷങ്ങളിൽ മാന്ത്രികതയുമുണ്ടെന്നും നിങ്ങളുടെ അനുകമ്പയും ധൈര്യവും എന്നെ ഓർമിപ്പിക്കുന്നു. നിങ്ങളെ ഞാൻ ഒരുപാട സ്നേഹിക്കുന്നു. എന്റെ ഗാഥാ ജാമിന്, ജന്മദിനാശംസകൾ’ എന്നാണ് മഞ്ജുവിന്റെ കുറിപ്പ്.

‘Thank you my Gadha Jammm! Love yaaa!!!’ എന്നാണ് ഗീതുവിന് നന്ദിയറിയിച്ച് മഞ്ജു കമന്റിട്ടത്.