Tuesday 22 October 2019 11:38 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ജീവിതത്തിലെ അനുഗ്രഹമായി ഈ സൗഹൃദം’! സൗഹൃദ നിമിഷത്തിന്റെ ചിത്രം പങ്കുവച്ച് ഗീതു

manju-new

സിനിമയ്ക്കപ്പുറം ജീവിതത്തിലും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജു വാരിയരും പൂർണിമ ഇന്ദ്രജിത്തും ഗീതു മോഹൻദാസും. കഴിഞ്ഞ ദിവസം മഞ്ജുവും പൂർണ്ണിമയും തങ്ങളുടെ സൗഹൃദ നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത് വൈറൽ ആയിരുന്നു. ഇപ്പോഴിതാ തങ്ങൾ ഒന്നിച്ചുള്ള സ്നേഹ മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് ഗീതുവും രംഗത്തെത്തിയിരിക്കുന്നു.

ഈ സൗഹൃദം ഭാഗ്യമാണെന്ന് താരം ചിത്രത്തിനൊപ്പം കുറിച്ചു.

ഗീതു സംവിധാനം ചെയ്ത മൂത്തോൻ ഉടൻ തിയേറ്ററിലെത്തും. ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.