Friday 03 July 2020 11:06 AM IST : By സ്വന്തം ലേഖകൻ

എന്റെ പൊന്നോമന എത്ര വേഗമാണ് വളരുന്നത്...! മകളുടെ പഴയ ചിത്രങ്ങൾ പങ്കുവച്ച് ഗീതു മോഹൻദാസ്

geethu

മകളുടെ കുട്ടിക്കാല ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. മകൾ എത്ര പെട്ടെന്നാണ് വളർന്നത് എന്ന കുറിപ്പോടെയാണ് ഗീതു ചിത്രം പങ്കുവച്ചത്. പോസ്റ്റ് ഇതിനോടകം വൈറൽ ആണ്.

ഗീതു പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി ഗീതുവിന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാരിയരും പൂർണിമ ഇന്ദ്രജിത്തുമെത്തി. എന്റെ വാവ എന്നാണ് പൂർണിമ ആരാധനയുടെ ചിത്രത്തിന് കമന്റിട്ടത്.

2009ലാണ് ഗീതു മോഹൻദാസും രാജീവ് രവിയും വിവാഹിതരായത്.