Wednesday 01 April 2020 12:07 PM IST : By സ്വന്തം ലേഖകൻ

‘പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു, ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ’! വൈറലായി ഗോകുലിന്റെ പോസ്റ്റ്

gokulsuresh

വിമർശനങ്ങൾക്കിടയിലും അഭിപ്രായങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ച് മകൻ ഗോകുൽ സുരേഷ്. ‘ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ’ എന്ന ആശംസയോടെ ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇതിനോടകം വൈറൽ ആണ്.

‘പ്രതിസന്ധികളുടെ ഈ സമയത്ത്, അച്ഛൻ ഇപ്പോൾ ചെയ്യുന്നതും ഇതുവരെ ചെയ്തിട്ടുള്ളതുമായ കാര്യങ്ങൾ പലരും മനഃപൂർവം അവഗണിക്കുകയും വിമർശിക്കുകയും ചെയ്യുമ്പോഴും, പറയാനുള്ളത് പരസ്യമായി തന്നെ അച്ഛൻ പറയുന്നത് കാണുമ്പോൾ മനസു നിറയുന്നു. ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ അച്ഛാ’ എന്നാണ് ഗോകുൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

സുരേഷ് ഗോപിയെ നായകനാക്കി നിതിൻ രൺജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന സിനിമയിലെ ചിത്രം പങ്കു വച്ചായിരുന്നു ഗോകുലിന്റെ കുറിപ്പ്.

ഗോകുലിന്റെ പോസ്റ്റ് ഇതിനകം വൈറൽ ആണ്.