Friday 13 December 2019 06:41 PM IST : By സ്വന്തം ലേഖകൻ

‘അങ്ങയെ ഓർത്ത് അഭിമാനിക്കുന്നു അച്ഛാ’! സുരേഷ് ഗോപിയെക്കുറിച്ച് ഗോകുലിന്റെ ട്വീറ്റ്

gokul-new

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ, സുരേഷ് ഗോപിയുടെ എംപി വികസനഫണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് സ്ഥാപിച്ച പ്ലാസ്റ്റിക് റീസൈക്കിൾ മെഷീന്റെ ചിത്രം പങ്കുവച്ച്, സുരേഷ് ഗോപിയെക്കുറിച്ച് മകൻ ഗോകുൽ സുരേഷ് കുറിച്ച ട്വീറ്റ് വൈറൽ.

അച്ഛനെ കുറിച്ചോർത്ത് അഭിമാനിക്കുന്നു എന്നാണ് ഗോകുൽ കുറിച്ചത്.

സുരേഷ് ഗോപിയുടെ എംപി വികസന ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.

പ്ലാസ്റ്റിക് ഈ മെഷീനിൽ നിക്ഷേപിച്ചാൽ അവ ചെറിയ തരികളായി പൊടിയും. ഒരു മണിക്കൂറിൽ 400 മുതൽ 500 വരെ കുപ്പികൾ നിക്ഷേിച്ച് പൊടിക്കാൻ സാധിക്കും. ഈ തരികൾ പൂനൈയിലെ സംസ്കാരണപ്ലാന്റുകൾക്ക് കൈമാറും.