Friday 30 September 2022 09:21 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞിക്കയോടൊപ്പം ഗോകുലിന്റെ പിറന്നാൾ ആഘോഷം: കേക്ക് മുറിച്ച് താരം: ചിത്രങ്ങൾ വൈറൽ

gokul-suresh

‘കിങ് ഓഫ് കൊത്ത’ ലൊക്കേഷനിൽ പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ യുവതാരവും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. ഗോകുല്‍ പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ ചിത്രം ഇതിനോടകം വൈറലാണ്. ചിത്രത്തിലെ നായകൻ ദുൽഖർ സൽമാനും ചെമ്പൻ വിനോദ് ജോസ് ഉൾപ്പടെയുള്ള സഹപ്രവർത്തകരും ചേർന്നാണ് ആഘോഷം ഒരുക്കിയത്. ചിത്രത്തിൽ ഗോകുലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന.