Friday 29 November 2019 10:22 AM IST : By സ്വന്തം ലേഖകൻ

ഗോപികയെ മറന്നോ ? കൂടുതല്‍ മെലിഞ്ഞ്, സുന്ദരിയായി താരം: കുടുംബ ചിത്രം വൈറൽ

gopika-new

ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ യുവനായികയായിരുന്നു ഗോപിക. വൻ ഹിറ്റുകളിൽ സൂപ്പർതാരങ്ങൾക്കൊപ്പം തിളങ്ങിയ ഈ തെന്നിന്ത്യൻ താര സുന്ദരി വിവാഹത്തോടെയാണ് സിനിമയിൽ നിന്നു ഇടവേള എടുത്തത്. ഇപ്പോൾ ഭർത്താവിനും കുടുംബത്തിനുമൊപ്പം അയര്‍ലണ്ടില്‍ താമസിക്കുകയാണ് താരം.

ഇപ്പോഴിതാ, താരവും കുടുംബവും ഒന്നിച്ചു പങ്കെടുത്ത ഒരു പൊതു ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഏറെ കാലത്തിന് ശേഷമാണ് ഗോപികയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രേക്ഷകർ കാണുന്നത്. ഒസ്ട്രേലിയയില്‍ വച്ച് മലയാളികള്‍ ഒരുക്കിയ ഒരു ഷോര്‍ട് മൂവിയുടെ പ്രീമിയറില്‍ പങ്കെടുക്കാനാണ് താരവും കുടുംബവും എത്തിയത്.

ലോകം മുഴുവന്‍ മാധ്യമശ്രദ്ധ പിടിച്ച് പറ്റിയ ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ത്രില്ലര്‍ ചിത്രമാണ് കിവുഡ. വിദേശി അഭിനേതാക്കള്‍ക്കൊപ്പം ഒരു പറ്റം മലയാളി പുതുമുഖങ്ങളും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുകയാണ്. 2008 ലായിരുന്നു അയര്‍ലണ്ടില്‍ ഡോക്ടറായ അജിലേഷുമായി ഗോപികയുടെ വിവാഹം. എമി, എയ്ഡന്‍ എന്നിവരാണ് മക്കൾ.