Tuesday 14 August 2018 02:30 PM IST : By സ്വന്തം ലേഖകൻ

വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ് പ്രമാണം, ദയവ് ചെയ്ത് കളിയാക്കരുത്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി ഹരീഷ് പേരടിയുടെ മുൻകൂർ ജാമ്യം

hareesh

മുഖ്യമന്ത്രിയുടെ മഴക്കെടുതി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയ ശേഷം നടൻ ഹരീഷ് പേരടി പങ്കുവച്ച ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ‘‘വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ് പ്രമാണം .... എന്നിട്ടും ഈ ചെറിയ സംഖ്യ ഞാൻ പരസ്യപ്പെടുത്തുന്നത് സിനിമക്കാർ, കച്ചവടക്കാർ, പ്രവാസികൾ അങ്ങിനെ സമുഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു പ്രചോദനം നൽകാൻ വേണ്ടി മാത്രമാണ്.... ദയവ് ചെയ്ത് കളിയാക്കരുത്....’’ തുക നൽകിയതിന്റെ വിശധാംശങ്ങളടങ്ങിയ സ്ക്രീൻഷോട്ടിനൊപ്പം ഹരീഷ് കുറിച്ചു.

‘‘തുള്ളി പെരുവെള്ളമാകുന്ന ഇടുക്കി ഡാം പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും .... ഈ ദുരിതാശ്വാസ നിധിയുടെ ഷട്ടറുകൾ തുറക്കുമ്പോൾ ആ സഹായത്തിന്റെ മലവെള്ളം ദുരിതമനുഭവിക്കുന്ന ഒരുപാട് പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാകും....’’ ഹരീഷ് തുടരുന്നു.

ഹരീഷ് പേരടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം:

വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ്...

വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുതെന്നാണ് പ്രമാണം .... എന്നിട്ടും ഈ ചെറിയ സംഖ്യ ഞാൻ പരസ്യപ്പെടുത്തുന്നത് സിനിമക്കാർ, കച്ചവടക്കാർ, പ്രവാസികൾ അങ്ങിനെ സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു പ്രചോദനം നൽകാൻ വേണ്ടി മാത്രമാണ്.... ദയവ് ചെയ്ത് കളിയാക്കരുത്.... പല തുള്ളി പെരുവെള്ളമാകുന്ന ഇടുക്കി ഡാം പോലെ തന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും .... ഈ ദുരിതാശ്വാസ നിധിയുടെ ഷട്ടറുകൾ തുറക്കുമ്പോൾ ആ സഹായത്തിന്റെ മലവെള്ളം ദുരിതമനുഭവിക്കുന്ന ഒരുപാട് പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാകും.... ആരെയും കാത്തു നിൽക്കാതെ നിങ്ങളാൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന ആ വലിയ ഡാമിലേക്ക് നിക്ഷേപിക്കുക .... ഒരു പഴംചൊല്ല് കൂടി ഓർമ്മപെടുത്തുന്നു ... ഇന്ന് ഞാൻ നാളെ നി....