Wednesday 05 February 2020 09:28 AM IST : By സ്വന്തം ലേഖകൻ

‘സംഭവം ഞങ്ങള് തടിയന്‍മാരാ, പക്ഷേ ഓർമകൾക്ക് ഒരുപാട് ദാരിദ്ര്യം ഉണ്ട്’! ഹൃദയം തൊടും കുറിപ്പുമായി ഹരീഷ്

hareesh-new

മിമിക്രി വേദികളിലും ചാനൽ പരിപാടികളിലും ഒന്നിച്ച് തിളങ്ങി, മലയാള സിനിമയിൽ സ്വന്തമായ ഇടമുറപ്പിച്ച താരങ്ങളാണ് ഹരീഷ് കണാരനും നിർമൽ പാലാഴിയും. ഇപ്പോഴിതാ, തങ്ങൾ ഒന്നിച്ചുള്ള ഒരു പഴയ ചിത്രം പങ്കുവച്ച് ഹരീഷ് കണാരൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു.

‘സംഭവം ഞങ്ങള് തടിയന്മാരാ, പക്ഷേ ഓർമകൾക്ക് ഒരുപാട് ദാരിദ്ര്യം ഉണ്ട്. പച്ച പിടിക്കാൻ ഉള്ള ഓട്ടത്തിൽ’ എന്നാണ് ചിത്രം പങ്കുവച്ച് ഹരീഷ് കുറിച്ചത്. ഒരു ട്രെയിൻ യാത്രയ്ക്കിടെ എടുത്ത ചിത്രമാണിത്. നിർമൽ പാലാഴിയുടെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഹരീഷിനെയാണ് ചിത്രത്തിൽ കാണുന്നത്.

മഴവിൽ മനോരമയിലെ ഹാസ്യപരിപാടിയിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലെത്തിയത്.