Monday 30 March 2020 12:44 PM IST : By സ്വന്തം ലേഖകൻ

ഹരീഷ് കണാരൻ വീട്ടിലിരുന്ന് ഒരു വീടുണ്ടാക്കി! കയ്യടിച്ച് സോഷ്യൽ മീഡിയ

hareesh

ഒഴിവ് ദിനങ്ങളിൽ താരങ്ങൾ വീട്ടിലിരുന്ന് എന്തു ചെയ്യുന്നു എന്നറിയാൻ എല്ലാവർക്കും താൽപ്പര്യം കാണും. താരങ്ങൾ തന്നെ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും പോലുള്ള സമൂഹ മാധ്യമങ്ങളിൽ കൂടി തങ്ങളുടെ കോവിഡ് കാല വിനോദങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവിൽ ഹരീഷ് കണാരനാണ് വീട്ടിലെ ചിത്രവുമായി രംഗത്തു വന്നിരിക്കുന്നത്.

hareesh1

കുട്ടികൾക്കൊപ്പം ചെറിയൊരു പുൽക്കൂട് കെട്ടിയാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളുടെ ഇഷ്ടം നേടിയത്. രണ്ടു മക്കൾക്കൊപ്പം പുൽക്കൂടിൽ ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്.