Tuesday 03 December 2019 10:07 AM IST : By സ്വന്തം ലേഖകൻ

ഹൃദയങ്ങൾ കീഴടക്കാന്‍ വിനീതും പ്രണവും കല്യാണിയും! ‘ഹൃദയം’ പ്രഖ്യാപിച്ച് മോഹൻലാൽ

hridayam

ഒടുവിൽ അത് മോഹൻലാൽ തന്നെ പ്രഖ്യാപിച്ചു. വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് ‘ഹൃദയം’ എന്നാണ് പേര്. തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിൽ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും മോഹൻലാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക. വിശാഖ് സുബ്രഹ്മണ്യം നിർമിക്കുന്ന ചിത്രത്തിന്റ സഹനിർമാതാവ് നോബിൾ ബാബു തോമസ് ആണ്. ദർശന രാജേന്ദ്രനാണ് ചിത്രത്തിലെ മറ്റൊരു താരം.

‘ജേക്കബിന്റെ സ്വർഗരാജ്യ’ത്തിനു ശേഷം വിനീത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് ഹൃദയത്തിന്റെ ഹൈലൈറ്റാണ്. ഒപ്പം കല്യാണിയും പ്രണവും ഒന്നിക്കുന്നു എന്നതും പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു.