Friday 21 January 2022 09:07 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾ തിയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്’: ഹൃദയത്തിന്റെ റിലീസിന് മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസൻ

hridayam

പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ലെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. ‘സൺ‌ഡേ ലോക്ക്ഡൌൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാം’.– വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.