Tuesday 26 October 2021 09:02 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ നിലാവും സൗന്ദര്യവും നിറച്ച് ‘ദർശനാ...’: ‘ഹൃദയ’ത്തിലെ ആദ്യ ഗാനം സൂപ്പർഹിറ്റ്: വിഡിയോ

hridayam

ആസ്വാദക മനസ്സുകളിൽ പ്രണയത്തിന്റെ നിലാമഴ പെയ്യിച്ച് ‘ഹൃദയ’ത്തിലെ ആദ്യ ഗാനം സൂപ്പർഹിറ്റ്. ‘ദർശന...’ എന്നാരംഭിക്കുന്ന ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ്.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. അരുൺ ആലാട്ടിന്റെ വരികൾ‌ക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം.

കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. വിശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത്.