Tuesday 24 November 2020 11:04 AM IST : By സ്വന്തം ലേഖകൻ

അപരൻ എന്ന ചിത്രത്തിൽ ജയറാം അഭിനയിച്ച നായകവേഷത്തിൽ ഋഷിയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത് എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ; നടൻ ഋഷികേശിന്റെ ഓർമയില്‍ മനോജ് കെ ജയൻ

Untitled

അഥ‍ർവ്വം, ഭൂമിയിലെ രാജാക്കൻമാർ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഋഷികേശ് ഓർമയായി. മനോജ് കെ ജയന്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് വാർത്ത ഷെയർ ചെയ്തത്. പറവൂർ ഭരതന് ശേഷം വാവക്കാട് ഗ്രാമപ്രദേശത്തും നിന്ന് സിനിമയിൽ എത്തിയ നടനായിരുന്ന ഋഷികേശ്. ഋഷികേശിന്റെ ഓ‍ർമയിൽ മനോജ് കെ ജയന്റെ ഫെയ്സ്ബുക് പോസ്റ്റ് :

പ്രിയ സുഹൃത്ത്‌ ഋഷികേശിന് പ്രണാമം .വടക്കൻ പറവൂർ,വടക്കേക്കര വാവക്കാട്,എടക്കാട്ട് ഭാസി മകൻ ഋഷികേശ് അന്തരിച്ചു....... അഥർവ്വം എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ച.... ഭൂമിയിലെ രാജക്കന്മാർ എന്ന മോഹൻലാൽ ചിത്രത്തി അഭിനയിച്ച..... പറവൂർ ഭരതനുശേഷം വാവക്കാട് എന്ന ഗ്രാമപ്രദേശത്തു നിന്ന് സിനിമയിൽ എത്തിയ.... നല്ലൊരു താര നിരയിൽ എത്തേണ്ടിയിരുന്ന അഭിനേതാവാണ് ഋഷി. അഥർവ്വത്തിലെ പുഴയോരത്ത് പൂതോണി എത്തില്ലാ എന്ന പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും ഋഷിയെ പരിചയമുള്ളവർക്ക് ഈ വാവക്കാടുകാരനെ ഓർക്കാതിരിക്കാനാകില്ല. അപരൻ എന്ന ചിത്രത്തിൽ ജയറാം അഭിനയിച്ച നായകവേഷത്തിൽ ഋഷിയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത് എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫുമായി നല്ല അടപ്പും പുലർത്തിയിരുന്നു..... അന്തക്കാലത്ത് മമ്മൂട്ടിയൊടും മോഹൻലാലിനോടൊപ്പം അഭിനയിച്ച ഋഷിയെ വലിയ ആരാധനയോടെയാണ് വടക്കേക്കരപ്രദേശത്തെയും പറവൂർ പട്ടണത്തിലേയും ആളുകൾ കണ്ടിരുന്നത്. ഋഷി അവിവാഹിതനായിരുന്നു.

Tags:
  • Movies