Monday 13 May 2019 02:23 PM IST : By സ്വന്തം ലേഖകൻ

‘ലോകത്തിലെ ഏറ്റവും മികച്ച സ്ത്രീ, ഞാൻ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു’! സണ്ണി ലിയോണിന് ജൻമദിനാശംസകൾ നേർന്ന് ഡാനിയൽ വെബ്ബർ

sunnynnew

ബോളിവുഡ് ഗ്ലാമർതാരം സണ്ണി ലിയോണിന്റെ 38 –ാം ജൻമദിനം ആഘോഷമാക്കി കുടുംബം. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകൾ നേരുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയം സണ്ണിയുടെ നല്ലപാതിയായ ഡാനിയൽ വെബ്ബർ സോഷ്യൽ മീഡിയയിൽ കുറിച്ച വരികളാണ്.

‘നിന്നെക്കുറിച്ച് എഴുതാനാണെങ്കിൽ ഒരുപാടുണ്ട്. ഒരു പോസ്റ്റിൽ മാത്രം ഒതുങ്ങുന്നതല്ല അത്. ഞാൻ കണ്ടതിൽ വച്ച് സ്നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ. നിനക്കു വേണ്ടിയല്ലാതെ മറ്റുള്ളവര്‍ക്കായി നീ പലതും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ തിരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാൾ– മാതൃദിന ആശംസകൾ. ഞാൻ നിന്നെ എന്നെന്നേക്കുമായി സ്നേഹിക്കുന്നു. നീ തന്നെയാണ് ഏറ്റവും സെക്സി ആയ സ്ത്രീയും’.– സണ്ണിയുടെ ചിത്രങ്ങൾക്കൊപ്പം ഡാനിയൽ കുറിച്ചു.

തന്റെ പ്രണയം മുഴുവൻ പ്രകടിപ്പിച്ച് ഡാനിയൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.