Tuesday 02 April 2019 12:48 PM IST : By സ്വന്തം ലേഖകൻ

‘ഡിസ്‌ക്കോ ഡാൻസറാ’യി ആരാധകർക്ക് മുന്നിൽ മമ്മൂക്കയെത്തുന്നു; സംവിധാനം നാദിർഷ!

mammotty-ndisco

മമ്മൂട്ടിയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഐ ആം എ ഡിസ്‌ക്കോ ഡാൻസർ’. മലയാളികൾ അധികം കണ്ടിട്ടില്ലാത്ത മമ്മൂട്ടി എന്ന നടന്റെ വ്യത്യസ്തമായ മാനറിസങ്ങളായിരിക്കും ചിത്രത്തിൽ അവതരിപ്പിക്കുക. സിനിമയുടെ ഷൂട്ടിങ്‌ അടുത്തുതന്നെ ആരംഭിക്കുമെന്ന് നാദിർഷ പറയുന്നു.

"മമ്മൂക്കയെ വച്ചൊരു സിനിമ എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്. അങ്ങനെയൊരു അവസരം കിട്ടുമ്പോൾ അതിനെ നല്ല രീതിയിൽ ഉപയോഗിക്കേണ്ടതായുണ്ട്. നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെൻറ്റുകൾ ഉപയോഗിച്ചു കൊണ്ടുള്ള സിനിമയാവും ‘ഐ ആം എ ഡിസ്‌ക്കോ ഡാൻസർ.’ കഥകേട്ട് വളരെ ഇഷ്ടപ്പെട്ട് നമുക്ക് ചെയ്യാം എന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്. ഇപ്പോഴുള്ള പ്രോജക്റ്റുകൾ കഴിഞ്ഞാൽ ഉടൻതന്നെ ഷൂട്ടിങ് തുടങ്ങും."- ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നാദിർഷ മനസ്സ് തുറന്നു. 

ആഷിക്ക് ഉസ്മാനാണ് ചിത്രത്തിന്റെ നിർമാതാവ്. ‘അമർ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ‘മേരാ നാം ഷാജി’ തിയറ്ററുകളിൽ എത്തിക്കാനുള്ള തിരക്കിലാണ് നാദിർഷയിപ്പോൾ.