Saturday 09 March 2019 10:51 AM IST : By സ്വന്തം ലേഖകൻ

കറുപ്പും വെളുപ്പും കളങ്ങളിലെ ജീവിതം! ‘ഇളയരാജ’യുടെ ട്രെയിലറെത്തി

ilayaraja

ഇടവേളയ്ക്കു ശേഷം ഗിന്നസ് പക്രു നായകവേഷത്തിലെത്തുന്ന ഇളയരാജയുടെ ട്രെയിലറെത്തി. മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രം തൃശൂർ നഗരത്തിന്റെ പശ്ചാത്തലത്തിൽ ചെസ് കളിയുടെയും സാധാരണക്കാരായ കുറേ മനുഷ്യരുടെയും കഥ പറയുന്നു. ട്രെയിലറിൽ നിറയുന്നത് ചെസ് കളിയുടെ ആവേശവും അതിന്റെ ഭാഗമായുള്ള ജീവിത മുഹൂർത്തങ്ങളുമാണ്.

മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഗാനങ്ങളും ഇതിനോടകം ശ്രദ്ധേയമാണ്. ട്രെയിലറും ജനശ്രദ്ധ നേടിത്തുടങ്ങി.

ഹരിശ്രീ അശോകൻ, അരുൺ, ദീപക്, ഗോകുൽ സുരേഷ് തുടങ്ങി വൻ താരനിരയും കുറച്ചു പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. ഒരു നല്ല സിനിമയുടെ എല്ലാ സൂചനകളും ട്രെയിലർ തരുന്നു.