Wednesday 08 August 2018 10:00 AM IST : By സ്വന്തം ലേഖകൻ

ഇന്ത്യൻ ടുവിൽ അജയ് ദേവ്ഗണും; വില്ലൻ വേഷത്തിലെന്ന് റിപ്പോർട്ട്

indian-2

കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ ടുവിൽ ബോളിവുഡ് താരം അജയ് ദേവ്ഗണും. ചിത്രത്തിൽ വില്ലൻ വേഷത്തിലാകും അജയ് എന്നാണ് റിപ്പോർട്ട്. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം കമൽ–ശങ്കർ ടീമിന്റെ എവർഗ്രീൻ ഹിറ്റായ ഇന്ത്യന്റെ രണ്ടാം ഭാഗമാണ്.

രജനീകാന്ത് നായകനാകുന്ന യന്തിരന്റെ രണ്ടാം ഭാഗം 2.0യാണ് ശങ്കറിന്റെ പുതിയ ചിത്രം. കമൽഹാസൻ നായകനാകുന്ന വിശ്വരൂപം 2 ഉടൻ തിയേറ്ററുകളിലെത്തും. ഈ ചിത്രങ്ങളുടെ തിരക്കുകൾക്കു ശേഷം ഇരുവരും ഇന്ത്യൻ 2 വിലേക്കു കടക്കും.

ശങ്കർ സിനിമയിലെത്തി 25 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ചിത്രീകരണം ആരംഭിക്കുന്നതെന്ന പ്രത്യേകതയും ഇന്ത്യൻ 2 വിനുണ്ട്.