Wednesday 20 March 2019 12:10 PM IST : By സ്വന്തം ലേഖകൻ

തകർപ്പൻ ഡാൻസുമായി ഇന്ദ്രജിത്തും മകളും! ഇത് വേറെ ലെവലെന്ന് സോഷ്യൽ മീഡിയ: വിഡിയോ വൈറൽ

indrajith

മലയാള സിനിമയിലെ സ്വീറ്റ് ഫാമിലി മാനാണ് ഇന്ദ്രജിത്ത് സുകുമാരൻ. ഭാര്യ പൂർണ്ണിമയും മക്കളുമടങ്ങുന്ന കുടുംബം ഇന്ദ്രജിത്തിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രിയ ഇടമാണ്. ഇന്ദ്രജിത്ത് ഫാമിലിയുടെ ചില ക്യൂട്ട് വിഡിയോസ് ഇടയ്ക്കിടെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുണ്ട്. ഇന്ദ്രജിത്തും പൂർണ്ണിമയും മക്കളുമൊക്കെ ചേർന്നുള്ള സന്തോഷ മിമിഷങ്ങളും വിനോദ വേളകളും പാട്ടായും നൃത്തമായും ഈ വിഡിയോകളെ രസകരമാക്കും. ഇപ്പോഴിതാ മകളോടൊപ്പമുള്ള ഇന്ദ്രജിത്തിന്റെ ഒരു തകർപ്പൻ ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അതിനോടൊപ്പം തന്നെ മകളുമൊത്തുള്ള ഒരു രസികൻ മത്സരത്തിന്റെ വിഡിയോയും ചേർത്തിട്ടുണ്ട്.

റിലീസിനൊരുങ്ങുന്ന ലൂസിഫറാണ് ഇന്ദ്രജിത്തിന്റെ പുതിയ റിലീസ്. പൃഥ്വിരാജിന്റെ കന്നിസംവിധാന സംരംഭത്തില്‍ ശക്തമായ അതിഥി വേഷത്തിലാണ് ഇന്ദ്രജിത്ത്.

ചിത്രീകരണമാരംഭിക്കുന്ന, ഗൗതം വാസുദേവ് മേനോന്റെ ജയലളിതയുടെ ബയോപിക് പരമ്പരയിൽ എം.ജി.ആറായും ഇന്ദ്രജിത്താണ് എത്തുക.