Tuesday 14 August 2018 05:24 PM IST : By സ്വന്തം ലേഖകൻ

ക്യാമ്പുകളിലേക്ക് ഇനി അരി വേണ്ട; വേണ്ടത് പുതപ്പും സ്റ്റൗവും, സഹായിക്കാൻ മനസ്സുള്ളവർക്കായി ലിസ്റ്റ്

ijith

ദുരന്ത പ്രളയത്തിനു നടുവിൽ‌ നിൽക്കുന്ന കേരളക്കരയിലേക്ക് സഹായപ്രവാഹം ഒഴുകുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയും അല്ലാതെയും ആയിരങ്ങളാണ് അശരണർക്കു മുന്നിൽ ആശ്വാസക്കുടയുമായി എത്തിയിരിക്കുന്നത്.

എന്നാൽ വലിയ തുകകൾ സംഭാവനകള്‍ നൽകി സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്ന താരങ്ങൾക്കിടയിൽ വ്യത്യസ്തരാകുകയാണ് താരങ്ങളായ ഇന്ദ്രജിത്തും പൂർണിമയും. എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളോട് കൈകോർത്ത് അൻപോട് കൊച്ചി നടത്തുന്ന ഇടപെടലുകകളിൽ സജീവ സാന്നിദ്ധ്യമാണ് ഈ താരദമ്പതികൾ. കൊച്ചി കടവന്ത്രയിലെ റീജണൽ സ്പോർട്സ് സെന്ററിൽ തുറന്ന കളക്ഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ ഓടി നടന്ന് ഏകോപിപ്പിക്കുകയാണ് ഇരുവരും.

‘അൻപോട് കൊച്ചിയുടെ’ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുന്നതിനിടെ സുമനസുകളുടെ സഹായമഭ്യർത്ഥിച്ച് വീണ്ടുമെത്തിയിരിക്കുകയാണ് നടൻ ഇന്ദ്രജിത്ത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി വേണ്ട സാധനങ്ങൾ നൽകി സഹായിക്കണമെന്നാണ് ഇന്ദ്രജിത്തിന്റെ അഭ്യർത്ഥന. ക്യാമ്പിലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റും താരം സോഷ്യൽ മീഡിയ വഴി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അരിയുൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾ തത്ക്കാലം ക്യാമ്പിലേക്ക് വേണ്ടെന്നും താരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിക്കുന്നു.

ഇന്ദ്രജിത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ;