Thursday 29 March 2018 02:01 PM IST

'മോഹന്‍ലാലിനെ കാണാന്‍ കൊതിയുണ്ട്! സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്

V R Jyothish

Chief Sub Editor

mohanlal_indrans

മോഹന്‍ലാലിനെ കണ്ടിട്ടില്ലെന്ന വ്യാജവാര്‍ത്തകളോട് ആദ്യമായി  പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. ലാല്‍സാറിനെ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. കാണാന്‍ ഇപ്പോള്‍ ഒരു കൊതിയുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് ഇന്ദ്രന്‍സ് പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സത്യാവസ്ഥ വ്യക്തമാക്കിയത്. ലാല്‍ സാറിനുവേണ്ടി ഒട്ടേറെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്.ഒട്ടേറെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ഇറങ്ങുന്നതെല്ലാം വലിയ വലിയ സിനിമകളാണ്. തന്റെ ഈ കൊച്ചുമുഖം കൊണ്ട് അതിലൊന്നും അഭിനയിക്കാന്‍ കഴിയില്ല. തനിക്കുവേണ്ടിയുള്ളത് എവിടെയോ ഇരിപ്പുണ്ട്. അത് എന്നെ തേടിയെത്തുമെന്നും അദ്ദേഹം പറയുന്നു.

കേരള സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം