Wednesday 08 April 2020 10:26 AM IST : By സ്വന്തം ലേഖകൻ

മാസ്ക് എങ്ങനെ വീട്ടിലുണ്ടാക്കാം ? ഇന്ദ്രൻസ് പഠിപ്പിക്കും! വിഡിയോ വൈറൽ

indrans

ബ്രേക്ക് ദ ചെയിൻ ക്യാംപെയ്ന്റെ ഭാഗമായി, നടന്‍ ഇന്ദ്രന്‍സ് മാസ്ക് നിര്‍മാണം പരിശീലിപ്പിക്കുന്നതിന്റെ വിഡിയോ വൈറൽ ആകുന്നു.

പൂജപ്പുര സെൻട്രൽ ജയിലിലെ തയ്യൽ വിഭാഗത്തില്‍ പ്രവർത്തിക്കുന്നവർക്ക് ഫെയ്സ് മാസ്ക് എങ്ങനെ നിര്‍മിക്കാമെന്നു താരം പഠിപ്പിച്ചുകൊടുക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഇന്ദ്രന്‍സിന്റെ ഈ വിഡിയോ സിനിമാതാരങ്ങളടക്കം ഷെയര്‍ ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ഇതിനോടകം ഫെയ്സ് മാസ്കിന്റെ ദൗര്‍ലഭ്യം ഉണ്ടായിട്ടുള്ളതിനാൽ ആളുകള്‍ വീടുകളില്‍ നിര്‍മിക്കുന്ന മാസ്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. സര്‍ക്കാരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ ഭാഗമാണ് ഇന്ദ്രൻസിന്റെ വിഡിയോ.