Thursday 08 November 2018 12:31 PM IST : By സ്വന്തം ലേഖകൻ

‘കെന്നി’യിൽ വ്യത്യസ്തമായ ഗെറ്റപ്പില്‍ ഇന്ദ്രന്‍സ്; ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് ടോവിനോ തോമസ്

kenny

ഇമ്മാനുവല്‍ ഫെര്‍ണാണ്ടസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഹ്രസ്വചിത്രമാണ് ‘കെന്നി’. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ‘കെന്നി’ ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ത്രില്ലര്‍. മലയാളികളുടെ പ്രിയതാരം ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ട്രെയിലറില്‍ ഇന്ദ്രന്‍സ് പ്രത്യക്ഷപ്പെടുന്നത്.

ഇമ്മാനുവല്‍ ആര്‍ട് ഫാക്ടറിയുടെ ബാനറില്‍ നയന ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അച്ചു കൃഷ്ണയാണ്. ധീരജ് സുകുമാരനാണ് പശ്ചാത്തല സംഗീതം. ഇന്ദ്രന്‍സിനൊപ്പം ആകാശ് ശീല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.