Friday 27 March 2020 01:12 PM IST : By സ്വന്തം ലേഖകൻ

ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്കൂ; ദുഷിപ്പ് നിറച്ച് കമന്റ്, മറുപടിയുമായി ആര്യ

arya_1

കൊറോണക്കാലത്തും ദുഷിപ്പു നിറഞ്ഞ മനസുമായി ജീവിക്കുന്ന നിരവധി പേരുണ്ട്. കണ്‍മുന്നില്‍കാണുന്ന ദുരന്തത്തിന്റെ വ്യാപ്തിയോ വേദനയുടെ വലുപ്പമോ തിരിച്ചറിയാത്ത ജന്മങ്ങള്‍. നടിയും അവതാരകയുമായ ആര്യക്കും അത്തരത്തിലൊരു സൈബര്‍ ആക്രമണമാണ് നേരിടേണ്ടിവന്നത്. റിയാലിറ്റി ഷോയില്‍ മകളുടെ പേര് പറഞ്ഞ് സത്യം ചെയ്ത നീ, ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്കൂ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്.

'കൊറോണ വെറും ഒരു തമാശയല്ല. ജീവന് തന്നെ ഭീഷണിയായ വൈറസില്‍ നിന്നും മകളെ രക്ഷിക്കാനുളള ത്രാണി തനിക്കുണ്ടെന്നും ണ്‌ടെന്നും എന്നാല്‍ തന്നെപ്പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും ആര്യ മറുപടിയായി കുറിച്ചു. ആര്യയെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തുവന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന്റെ പേരില്‍ നടിക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തുടരുന്നത്.

'ഈ കൊച്ചിനെ പിടിച്ചല്ലേ നീ സത്യം ചെയ്തതത് ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്ക്, ചിലപ്പോ വന്നു കാണും.' എന്നായിരുന്നു വിമര്‍ശ
ന്റെ കമന്റ്.

ഇതിന് ആര്യ നല്‍കിയ മറുപടി ഇങ്ങനെ: ഇപ്പോള്‍ ബിഗ് ബോസിനെക്കുറിച്ചോ, എന്നെ വെറുക്കുന്നവരെക്കുറിച്ചോ, സ്വയം ആര്‍മി അംഗങ്ങള്‍ എന്ന് അവകാശപെടുന്നവരെകുറിച്ചോ, എനിക്കൊന്നും പറയാന്‍ ആഗ്രഹമില്ല. നമ്മള്‍ ഇപ്പോള്‍ ഇതിനേക്കാളൊക്കെ ഭീകരവും, ഭയപെടുത്തുന്നതുമായ കോവിഡ് 19 എന്ന മാരകവിപത്തിനെ നേരിട്ടുകെകൊണ്ടിരിക്കുകയാണ്. വീടിനകത്തോ, പുറത്തോ അല്ല എന്റെ ക്ഷമ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെട്ടത്. എന്റെ കുട്ടിയുടെ ചിത്രത്തിന് കീഴില്‍, ഈ വൃത്തികെട്ട മനസ്സോടുകൂടിയ മനുഷ്യന്‍ ചെയ്ത കമന്റിനെ കുറിച്ച് പോസ്റ്റ് ചെയ്യാതെ വയ്യ. ഇത് ഒരു വിഭാഗം ആളുകളുടെ മനോ വൈകൃതത്തെ ആണ് കാണിക്കുന്നത്.'

'എന്റെ കുഞ്ഞു വെറും എട്ടു വയസ്സുള്ള ഒരുകുട്ടിയാണ്. ആ കുഞ്ഞിന് കൊറോണ ബാധ ഏല്‍ക്കും എന്നതിനെ പറ്റിയാണ് നിങ്ങള്‍ സംസാരിക്കുന്നത്. കൂടുതല്‍ ഒന്നും പറയാനില്ല. കൊറോണ വെറും ഒരു തമാശയല്ല. അത് ജീവന് തന്നെ ഭീഷണിയാണ്. ഇത്തരത്തിലുള്ള, വൈറസുകളില്‍ നിന്ന് എന്റെ മകളെ രക്ഷിക്കാനുള്ള ത്രാണി എനിക്കിന്നുണ്ട്. പക്ഷേ നിങ്ങളെ പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണം എന്ന് എനിക്കറിയില്ല. റോബിന്‍, നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വേണ്ടിപ്രാര്‍ത്ഥിക്കുന്നു. സുരക്ഷിതരായി ഇരിക്കുക.'

തനിക്കെതിരെ എന്തെങ്കിലും മോശമായി പറയണം എന്നുണ്ടെങ്കില്‍ കമന്റുകളില്‍ കൂടെയല്ല, ദയവ് ചെയ്തു ഇന്‍ബോക്‌സില്‍ പറയാമെന്നും ആര്യവ്യക്തമാക്കിയിരുന്നു. ആര്യയെപിന്തുണച്ചും അധിക്ഷേപ കമന്റ് പങ്കുവച്ചയാള്‍ക്കെതിരെ ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.