Tuesday 15 January 2019 02:38 PM IST : By സ്വന്തം ലേഖകൻ

ആടിയും പാടിയും പ്രണവിന്റെ പാട്ട്; ‘ആരാരോ ആർദ്രമായി...’ ഹിറ്റ് ചാർട്ടിൽ

pranav-new

ഒരു കളർഫുൾ എന്റർടെയ്നറിന്റെ സൂചന നൽകി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനത്തിന്റെ വിഡിയോ. പ്രണവ് മോഹൻലാലും നായികയുമൊത്തുള്ള ഒരു യാത്രയും അതിലെ രസകരമായ നിമിഷങ്ങളുമാണ് പാട്ടിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. മനോഹരവും ദൃശ്യസമ്പന്നവുമാണ് പാട്ട്.

‘ആരാരോ ആർദ്രമായി...’ എന്നാരംഭിക്കുന്ന പാട്ടിന് സംഗീതം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ്. വരികളെഴുതിയത് ബി.കെ ഹരിനാരായണൻ. നിരഞ്ജ് സുരേഷും കാവ്യാ അജിത്തുമാണ് ഗായകർ. പാട്ട് ഇതിനോടകം ഹിറ്റ് ചാർട്ടിൽ കടന്നു.

അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവിനൊപ്പം ഗോകുൽ സുരേഷും മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടീസറും മേക്കിങ്ങ് വിഡിയോയും ഹിറ്റായിരുന്നു.

മുളകുപാടം ഫിലിംസാണ് നിർമ്മാണം.