Monday 04 November 2024 12:08 PM IST : By സ്വന്തം ലേഖകൻ

‘24 വയതിനിലേ...’: പിറന്നാൾ ആഘോഷമാക്കി ഇഷാനി, ചിത്രങ്ങൾ വൈറൽ

ishaani

നടൻ കൃഷ്ണ കുമാറിന്റെ മകളും നടിയുമായ ഇഷാനി കൃഷ്ണയുടെ 24 ആം പിറന്നാൾ ആഘോഷമാക്കി കുടുംബം. പ്രിയപ്പെട്ടവർക്കൊപ്പമുള്ള ഇഷാനിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. ‘24 and surrounded by my favourite people .. Grateful’ എന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഇഷാനി കുറിച്ചത്. നിരവധിയാളുകളാണ് താരപുത്രിയ്ക്ക് ആശംസകളുമായി എത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇഷാനി. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുക പതിവാണ്.