Tuesday 21 January 2020 09:21 AM IST : By സ്വന്തം ലേഖകൻ

കടലിനോട് കിന്നാരം പറഞ്ഞ്, ക്യൂട്ട് ലുക്കിൽ ഇഷാനി! വിഡിയോയും ചിത്രങ്ങളും വൈറൽ

ishani

മലയാളത്തിന്റെ യുവനായിക അഹാന കൃഷ്ണയും സഹോദരിമാരും മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച ചിത്രങ്ങളും വിഡിയോകളും ഇതിനകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഞാൻ എന്റെ സ്വർഗത്തിൽ എത്തി എന്നാണ് ചിത്രത്തിനൊപ്പം യാത്രയെക്കുറിച്ച് അഹാന കുറിച്ചത്.

ഇപ്പോഴിതാ, അഹാനയുടെ സഹോദരിയും യുവനടിയുമായ ഇഷാനി കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച മാലിദ്വീപ് യാത്രയുടെ ചിത്രങ്ങളും ആരാധകർ ആഘോഷമാക്കുന്നു. തന്റെ ചിത്രങ്ങളും നീന്തുന്നതിന്റെ വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടി നായകനാകുന്ന ‘വൺ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഇഷാനി. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.