Friday 15 March 2019 10:21 AM IST : By സ്വന്തം ലേഖകൻ

ഇത് മാസിന്റെ ഇഷ്ക്! വേറിട്ട ഗെറ്റപ്പിൽ ഷെയ്ൻ നിഗം: ഫസ്റ്റ് ലുക്ക് ഹിറ്റ്

ishq-new

മാസ് ലുക്കിൽ, വേറിട്ട ഗെറ്റപ്പിൽ ഷെയ്ൻ നിഗം. പുതിയ ചിത്രമായ ഇഷ്കിന്റെ ക്യാരക്ടർ സ്കെച്ചിലാണ്, ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്റെ മറ്റൊരു ഭാവം പ്രേക്ഷകർ കാണുന്നത്. ഈ സ്കെച്ച് ഉൾപ്പടെയുള്ള ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

മുടി വെട്ടിയൊതുക്കി, കുറ്റിത്താടിയും മീശയുമായി തന്റെ സ്ഥിരം സ്റ്റൈലിൽ നിന്നു മാറിയാണ് ഇഷ്കിൽ ഷെയ്ൻ എത്തുക. പോസ്റ്റർ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

‘നോട്ട് എ ലവ് സ്റ്റോറി’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം ഒരുക്കുക. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ ് നിര്‍മ്മിക്കുന്ന ചിത്രം അനുരാജ് മനോഹറാണ് സംവിധാനം ചെയ്യുന്നത്. ആന്‍ ശീതളാണ് നായിക. രതീഷ് രവിയാണ് തിരക്കഥാകൃത്ത്. സംഗീതം – ഷാന്‍ റഹ്മാൻ.

ലിയോണ ലിഷോയ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും താരനിരയിലുണ്ട്.

ഷെയ്ന്റെ പുതിയ ചിത്രമായ കുമ്പളങ്ങി നൈറ്റ്സ് വൻ വിജയം നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഇഷ്കിനു പുറമേ ഒരു പിടി ചിത്രങ്ങൾ കൂടി ഷെയ്ന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.