Thursday 21 March 2019 02:51 PM IST : By സ്വന്തം ലേഖകൻ

അഞ്ജു കുര്യൻ ഇനി ദിലീപിന്റെ നായിക; ജാക്ക് ഡാനിയൽ പൂജ; വിഡിയോ

anju-kurien

മലയാളത്തിന്റെ ജനപ്രിയനായകൻ ദിലീപും തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുനും ഇതാദ്യമായി ഒന്നിക്കുന്നു. ജാക്ക് ഡാനിയൽ എന്ന പേരിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എസ് എൽ പുരം ജയസൂര്യയാണ്. 2007ൽ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്.

ഞാൻ പ്രകാശനിൽ നായികയായി എത്തിയ അഞ്ജു കുര്യൻ ദിലീപിന്റെ ജോടിയാകുന്നു. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ആക്‌ഷൻ കൈകാര്യം െചയ്യുന്നത് പീറ്റർ ഹെയ്ൻ. സംഗീതം ഗോപി സുന്ദർ. സിനിമയുടെ മറ്റുവിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.